തളിപ്പറമ്പ് നഗരസഭക്കെതിരെ വന്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം.

തളിപ്പറമ്പ്: നഗര സൗന്ദര്യ വല്‍ക്കരണ പ്രവൃത്തി സ്വകാര്യ സ്ഥാപനത്തെ ഒരു മാനദണ്ഡവും പാലിക്കാതെ നഗരസഭഏല്‍പ്പിച്ചത് സാമ്പത്തിക താല്‍പ്പര്യം ലക്ഷ്യംവച്ചാണെന്ന് പ്രതിപക്ഷ മാര്‍കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം പി.വത്സല, കെ.എം.ലത്തീഫ്, വി.വിജയന്‍, സി.വി.ഗിരീശന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആരോപിച്ചു.

എം.എല്‍.എയുടെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സുതാര്യമായി തളിപ്പറമ്പില്‍ നടന്നുവരുന്നുണ്ട്.

ഈ ഘട്ടത്തിലാണ് താല്‍പ്പര്യപത്രം പോലും ക്ഷണിക്കാതെ ചില വ്യക്തികള്‍ക്ക് നഗരസഭപ്രവൃത്തി ഏല്‍പ്പിച്ചത്.

രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ബങ്കുകള്‍ പുനര്‍നിര്‍മ്മിക്കുക വഴി രണ്ട് സ്റ്റാളുകള്‍ ഈ സ്ഥാപന ഉടമയുടെ കൈയിലാകും. ഇതുവഴി നഗരസഭക്ക് ലഭി ക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.

മാലിന്യം നീക്കം ചെയ്യുന്ന നിര്‍മ്മല്‍ ഭാരത് ട്രസ്റ്റിന്റെ പ്രവര്‍ത്തനം സുതാര്യമല്ല. ഇവര്‍ യൂസര്‍ഫീ വരവ് സംബന്ധിച്ച കണക്കുകളും മാലിന്യങ്ങള്‍ കൊണ്ടു വരുന്നതിന്റെയും കൊണ്ടു പോകുന്നതിന്റെയും വിവരങ്ങളും രേഖപ്പെടുത്തുന്നില്ല.

ഇതിന് നഗരസഭ ഉദ്യോഗസ്ഥരും സ്റ്റാന്റിംഗ്കമ്മിറ്റി അധ്യക്ഷരും കൂട്ടു നില്‍ക്കുകയാണ്.

ഇതിന് പിന്നില്‍ വന്‍ അഴിമതി നടക്കുന്നതായി സംശയിക്കുന്നുണ്ട്. വിദേശത്ത് നിന്ന് പോലും ലഭിക്കുന്ന സാമ്പത്തിക സഹായം വ്യക്തികളുടെ അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിക്കുന്നത്.

സംഭാവനയായി ലഭിക്കുന്ന സാധനസാമഗ്രികള്‍ നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുമില്ല.

ആക്രിപരിപാലന കരാറുമായി ബന്ധപ്പെട്ടും വലിയ സാമ്പത്തിക നഷ്ടമാണ് നഗരസഭക്കുണ്ടായത്.

അഴിമതിയെക്കാള്‍ വലിയ അഴി മതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.

ഹൈവേയിലെ വിളക്കുകളുടെയും ചെടികളുടെയും ബഡ്സ് സ്‌കൂള്‍ നടത്തിപ്പു മായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സുതാര്യമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.