കഞ്ചാവ് വലിയന്‍മാരായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് വലിയന്‍മാരായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.

കൊളച്ചേരിമുക്കിലെ കരിച്ചേരിയന്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ പ്രണവ് സന്തോഷ്(19)നെ ഇന്നലെ രാത്രി 11.40 ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിക്ക് മുന്‍വശത്തുവെച്ചാണ് എസ്.ഐ കെ.ടി.വി.രാജേഷ് പിടികൂടിയത്.

ഇപ്പോള്‍ ഏഴാംമൈല്‍ ഇഷ്ടിക കമ്പനിക്ക് സമീപം താമസിക്കുന്ന മയ്യില്‍ ബസ്റ്റാന്റിന് സമീപത്തെ പുത്തന്‍വീട്ടില്‍ ടി.ദിനേശന്റെ മകന്‍ ടി.അനന്തു(18)നെ രാത്രി 11 ന് മദ്രസ മാപ്പിള സ്‌ക്കൂള്‍ ഗേറ്റിനടുത്തുവെച്ചാണ് പിടികൂടിയത്.

സീനിയര്‍ സി.പി.ഒ പ്രജീഷ്, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.