ബി.ജെ.പി ചപ്പാരപ്പടവ് പഞ്ചായത്തില്‍ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും, സ്വികരണവും നല്‍കി.

ചപ്പാരപ്പടവ്: ബി.ജെ.പി ചപ്പാരപ്പടവ് പഞ്ചായത്തില്‍ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും, സ്വികരണവും നല്‍കി.

പടപ്പേങ്ങാട് വച്ച് നടന്ന പരിപാടിയില്‍ മാത്യു പഴയേടത്തിന്റെ അധ്യക്ഷതയില്‍

ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.അശോക് കുമാര്‍, പ്രദീപ് മൊടത്തറ ഭാരവാഹികളായ ടി.കെ.ജനാര്‍ദ്ദനന്‍, എം.വി.ഉണ്ണികൃഷ്ണന്‍, എം.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രകാശന്‍ മാങ്കില്‍ സ്വാഗതവും ടി.അജയകുമാര്‍ നന്ദി പറഞ്ഞു.

1-പെരുമ്പടവ്: പ്രകാശന്‍ മാങ്കീല്‍
2-വിമലശ്ശേരി: മാത്യു പഴയേടത്ത്
3- കൊട്ടക്കാനം: എം വി ഉണ്ണികൃഷ്ണന്‍
4- തേറണ്ടി: വിജയകുമാരി
5- കൂവേരി: ഉഷ രമേശ്
6- രാമപുരം: കെ.രാമകൃഷ്ണന്‍
7- ചപ്പാരപ്പടവ്: പി.സി മനോജ്
8- അമ്മംകുളം: രഞ്ചിത്ത് .ടി
9- നാടുകാണി: ടി.എസ് ജ്യോതിമോള്‍
10- ശാന്തിഗിരി: പി.ഉഷ
11- പടപ്പേങ്ങാട്: കെ.പ്രഭാകരന്‍
12- കരുണാപുരം: കെ.എന്‍ പുഷ്പ ലാല്‍
13- തടിക്കടവ്: രാജീവന്‍ കക്കാമണി