ബദരിയാനഗറില്‍ കനത്ത പോരാട്ടം-എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

രൂപഘടനയില്‍ മാറ്റം വന്ന 14-ാം വാര്‍ഡായ ബദരിയ നഗറില്‍ ഇക്കുറി പോരാട്ടം കനക്കും.

നേരത്തെ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ വാര്‍ഡില്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ലീഗിന് മേല്‍ക്കൈയുള്ള വാര്‍ഡില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കൂടിയായ എല്‍.ഡി.എഫിന്റെ
സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി. മുഹമ്മദ് റിയാസുദ്ദീന്റെ(42) കടന്നുവരവ് ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

പി.റഫീക്ക് പുന്നക്കനാണ്(45) യു.ഡി.എഫിന്റെ ബാനറില്‍ മല്‍സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി.

എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ പട്ടമ്മാടത്തില്‍ ദേവരാജനാണ്(45)മല്‍സരിക്കുന്നത്.

ആകെ വോട്ടര്‍മാരുടെ എണ്ണം 904 ആണ്.

ഇതില്‍ 454 സ്ത്രീകളും 450 പേര്‍ പുരുഷന്‍മാരുമാണ്.

കരിമ്പം സര്‍സയ്യിദ് എച്ച്.എസ്.എസ് കിഴക്കുഭാഗമാണ് പോളിംഗ് ബൂത്ത്.

കെ.പി.മുഹമ്മദ് റിയാസുദ്ദീന്‍

സി പി എം അള്ളാംകുളം ബ്രാഞ്ച് കമ്മിറ്റിയംഗമായ റിയാസുദ്ദീന്‍ തളിപ്പറമ്പിലെ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമാണ്.

സര്‍സയ്യിദ് കോളേജിലെ വിദ്യാര്‍ഥികളെ നയിച്ചു കൊണ്ടായിരുന്നു തുടക്കം.

ഡി.വൈ.എഫ്.ഐ തളിപ്പറമ്പ മേഖലാ കമ്മിറ്റിയംഗമായും ബംഗ്ലൂര്‍ ജില്ലാ ട്രഷറര്‍ ആയും കര്‍ണ്ണാടക സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു.

നിരവധി കലാ-സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ സജീവ പ്രവര്‍ത്തകനാണ്.

കരിമ്പം കള്‍ച്ചറല്‍ ലൈബ്രറി സെന്റര്‍ ആന്റ് റീഡിംഗ് റൂമിന്റെ നിലവിലെ സെക്രട്ടറി, മുന്‍ പ്രസിഡന്റ്, കല ബാംഗ്ലൂരിന്റെയും നവോദയ ബാംഗ്ലുരിന്റെയും സജീവസാന്നിധ്യം, ഐ.എം.സി.സി ബഹ്‌റൈന്‍ സെന്‍ട്രല്‍ കമ്മിറ്റി ജോ. സിക്രട്ടറി, വ്യാപാരി വ്യവസായി പരിയാരം എല്‍.സി അംഗം, തളിപ്പറമ്പ ടൗണ്‍ യൂണിറ്റംഗം എന്നീ നിലകളിലൊക്കെ കച്ചവടരംഗത്തും രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ സാംസ്‌കാരിക കലാരംഗത്തും തന്റെ സാമൂഹ്യപ്രതിബദ്ധത നിറവേറ്റുന്നു.

കൊറോണക്കാലത്ത് തളിപ്പറമ്പ നഗരത്തില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന അഗതികള്‍ക്ക് അത്താണിയായി കൂടെയുണ്ടായ ഐ.ആര്‍.പി.സിയുടെ ഭാഗമായിരുന്നു.

ബ്ലഡ് ഡോണേഴ്സ് കേരള, റെഡ് ഈസ് ബ്ലഡ് തുടങ്ങിയ സന്നദ്ധക്യാമ്പുകളുടെ സ്ഥിരം വളണ്ടിയറായും ന്യൂനപക്ഷ സാംസ്‌കാരിക സംഘടന തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായും തളിപ്പറമ്പ് ആര്‍ട്‌സ് & സയന്‍സ് കോളേജ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ ഇരയെയും വേട്ടക്കാരനെയും ഒരുമിച്ചിരുത്തി, തളിപ്പറമ്പില്‍ സംഘടിപ്പിച്ച ‘വംശഹത്യയുടെ വ്യാഴവട്ടം’ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു.

കേരളം മുഴുവന്‍ ചര്‍ച്ചയായ തളിപ്പറമ്പിലെ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ കണ്ടെത്തുന്നതിനുള്ള
വഖഫ് സംരക്ഷണ സമിതിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

സര്‍സയ്യിദിലെ മുന്‍കാല എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ക്ലാസിന്റെ നേതൃനിരയിലും ഇപ്പോള്‍ സജീവമാണ്.

2005ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു മാസത്തോളം രാഷ്ട്രീയത്തടവുകാരനായിരുന്നു.

വായന, യാത്ര, സിനിമ, നാടകം തുടങ്ങിയവയാണ് പ്രധാന ഹോബി. കാശ്മീര്‍ ഒഴികെ ഇന്ത്യയൊട്ടാകെയും അമേരിക്കയുള്‍പ്പെടെ പതിമ്മൂന്ന് രാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി.

 

പി.റഫീഖ് പുന്നക്കന്‍

മുസ്ലിംലീഗ് ബദരിയനഗര്‍ ബ്രാഞ്ച് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റഫീഖ് ഗ്രാന്റ് എര്‍ത്ത് മൂവേഴ്‌സ് സ്ഥാപന ഉടമയും പൊതുപ്രവര്‍ത്തകനുമാണ്. ആദ്യമായാണ് മല്‍സര രംഗത്ത് ഇറങ്ങുന്നത്.

പട്ടമ്മാടത്തില്‍ ദേവരാജന്‍

ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് വെല്‍ഡിംഗ് ജോലിക്കാരന്‍ കൂടിയായ ദേവരാജന്‍. തൃച്ചംബരം സ്വദേശിയാണ്.