സാധനങ്ങള്‍ കടം കൊടുക്കാത്ത വിരോധം കത്തിയാള്‍ കൊണ്ട് വെട്ടിത്തീര്‍ത്തു-കേസായി

തളിപ്പറമ്പ്: സാധനങ്ങള്‍ കം കൊടുക്കാത്ത വരോധത്തിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ കത്തിയാള്‍ കാണിച്ച് കടനടത്താന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍

ചീത്തവിളിക്കുകയും ചെയ്തശേഷം പൂട്ടിയ കടയുടെ ഷട്ടറുകളും വരാന്തയിലെ സാധനങ്ങളും കത്തിയാല്‍ കൊണ്ട് കൊത്തിനശിപ്പിക്കുകയും ചെയ്ത യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

3 ന് രാത്രി 11.50 നായിരുന്നു ഭീഷണി.

പൊക്കുണ്ടില്‍ വാടകവീട്ടില്‍ താമസിക്കുന്ന അനീസ് എന്നയാളുടെ പേരിലാണ് കേസ്.

ഭീഷണി മുഴക്കി തിരിച്ചുപോയ അനീസ് 12.20 ന് തിരിച്ചുവന്നാണ് കടയുടെഷട്ടറുകളും വരാന്തയില്‍ വെച്ച സാധനങ്ങളും നശിപ്പിച്ചത്.

ചൊറുക്കളയിലെ കീരന്‍ വീട്ടില്‍ കെ.ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന് നേരെയാണ് ആക്രമം നടന്നത്.