തീയ്യ ക്ഷേമസഭയെ ഉപയോഗിച്ച് രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാര്‍ ഒരു വിഭാഗം ശ്രമിക്കുന്നു: തീയ്യക്ഷേമസഭാ പ്രവര്‍ത്തകര്‍

പിലാത്തറ : സമുദായ ഉന്നമനം മാത്രം ലക്ഷ്യമാക്കി തങ്ങളടക്കമുളള തീയ്യ സമുദായ അംഗങ്ങള്‍ കുഞ്ഞിമംഗലത്ത് രൂപീകരിച്ച തീയ്യ ക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

തീയ്യ ക്ഷേമ സഭ സമുദായ താല്പര്യത്തെ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും ഏതെങ്കിലും കക്ഷി രാഷ്ട്രീയ താല്പര്യം സഭക്ക് ഉണ്ടാകില്ലെന്നുമാണ് ആദ്യ ഘട്ടത്തില്‍ സഭ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ വ്യക്തമാക്കിയതാണെന്നും

എന്നാല്‍ നേതൃത്വത്തിലുള്ള ചിലര്‍ സമുദായ താല്‍പര്യത്തില്‍ നിന്നും വ്യതിചലിക്കുകയും രാഷ്ട്രീയ താല്പര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോള്‍ വന്നിട്ടുള്ളത് ഇത്തരം നീക്കം സമുദായത്തെ വഞ്ചിക്കലാണെന്നും ഇവര്‍ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപ്പെട്ട തീയ്യ സമുദായഅംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് തീയ്യ ക്ഷേമ സഭയെന്നും എന്നാല്‍ ഇപ്പോള്‍ ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് .

എതിരായ ദുഷ്പ്രചാരണങ്ങള്‍ക്കും. തെരെഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനുമുള്ള ആഹ്വാനവുമാണ് തീയ്യ ക്ഷേമസഭയുടെ ഔദ്യോദിക വാട്ടസ് ആപ്പ് ഗ്രൂപ്പില്‍ പോലും ചിലര്‍ പ്രചരിക്കുന്നതും കോണ്‍ഗ്രസ് ബിജെപി സംഖ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

തീയ്യ സമുദായത്തിന് പ്രേത്യേക സംവരണം, തീയ്യ സമുദായത്തെ സര്‍ക്കാര്‍ രേഖകളിലും വരുന്ന സെന്‍സസ്സിലും സ്വതന്ത്രമായി രേഖപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സംഘടനയുടെ രൂപീകരണം .

എന്നാല്‍ സമുദായശ്മശാനം പൊതുസ്വത്താക്കുന്നു മല്ലിയോട് അമ്പലം സ്വകാര്യസ്വത്താക്കുന്നു തുടങ്ങിയ തെറ്റായ പ്രചാരണങ്ങളിലേക്ക് മാറ്റുകയായിരുന്നു തീയ്യക്ഷേമസഭയിലെ ചിലര്‍.

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒന്നും വസ്തുതാപരമല്ലെന്ന് ഞങ്ങള്‍ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കിയിരുന്നു എന്നും . എതിര്‍ത്തപ്പോള്‍ ഒറ്റപ്പെടുത്തി നിശബ്ദരാക്കുവാനുളള ശ്രമമാണ് നേതൃത്വം നടത്തിയതെന്നും.

രാഷ്ട്രീയ താല്‍പര്യം വച്ച് തീയ്യ ക്ഷേമ സഭയുടെ നേതാക്കന്‍മാര്‍ കോണ്‍ഗ്രസ് ബിജെപി സംഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളായതും പല വാര്‍ഡുകളിലും തീയ്യ ക്ഷേമ സഭയുടെ പേരില്‍ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ നടത്തുന്നതും ഇവരുടെ രാഷ്ട്രീയ ലക്ഷ്യം വെക്തമാക്കുന്നുവെന്നും.

സമുദായത്തെ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വ്യക്തിരാഷ്ട്രീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തി ഉപയോഗിക്കുകയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു എന്നും സമുദായ താല്പര്യത്തിനു പകരം ഇത്തരം ഗൂഢ താല്പര്യങ്ങളാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്നും.

അനവധി ആള്‍ക്കാരാണ് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിക്കുന്നതെന്നും ഇവരുടെ പ്രതിനിധികളായാണ് നമ്മള്‍ ഇവിടെ വാര്‍ത്താ സമ്മേളനത്തിനായി എത്തിയിരിക്കുന്നതെന്നും ഇവര്‍ അറിയിച്ചു.

തീയ്യ ക്ഷേമ സഭാ പ്രവര്‍ത്തകരായ എം പി വിനോദ് കുമാര്‍, കുപ്പത്തി കൃഷ്ണന്‍,എ ഗോവിന്ദന്‍, കെ സുനിത എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.