വികസന നേട്ടങ്ങളുമായി കെ.എം.ലത്തീഫ് വീണ്ടും.
തളിപ്പറമ്പ് നഗരസഭയിലെ 35-ാം വാര്‍ഡായ ചാലത്തൂര്‍ ഗ്രാമീണത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ്.
സി.പി.എമ്മിന് നല്ല വേരോട്ടമുള്ള പ്രദേശത്ത് കാര്‍ഷികമേഖലയിലും ടൂറിസം രംഗത്തും നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയ കൗണ്‍സിലറാണ് കെ.എം.ലത്തീഫ്(58).
കൗണ്‍സില്‍ യോഗങ്ങളില്‍ എപ്പോഴും സജീവമായിരുന്ന ലത്തീഫ് രണ്ടാം തവണയും ജനവിധി തേടുന്നത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലിംലീഗിലെ എന്‍.എ.സിദ്ദിഖ്(40)ആണ്.
എന്‍.ഡി.എകെ.വി.ഉണ്ണികൃഷ്ണനും(42)സജീവമായി രംഗത്തുണ്ട്.
ചാലത്തൂര്‍ അംഗനവാടിയിലാണ് പോളിംഗ് ബൂത്ത്. ആകെ വോട്ടര്‍മാര്‍ 912.
