തളിപ്പറമ്പ്: റോഡ് റി-ടാറിംഗ് പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍ സ്ഥലംവിട്ട സംഭവത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് പൂക്കോത്ത് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തളിപ്പറമ്പ നഗരസഭയിലെ 29-ാം വാര്‍ഡിലെ പൂക്കോത്ത് നട-പൂക്കോത്ത്‌തെരു റോഡ് റീ-ടാറിങ്ങ് പ്രവൃത്തി പൂര്‍ത്തിയാക്കാതെയാണ് കരാറുകാരന്‍ മുങ്ങിയത്. കഴിഞ്ഞ 15-ാം തീയതിയാണ് പ്രസ്തുത റോഡ് റീ-ടാറിങ്ങ് നടത്തിയത്. എന്നാല്‍ അതിന് മുകളില്‍ ജില്ലിപ്പൊടി വിതറാതെ കരാറുകാരന്‍ മുങ്ങുകയായിരുന്നു. ഉരുകിയൊലിക്കുന്ന ടാറില്‍ ചവുട്ടി കാല്‍നടയാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. മാത്രമല്ല മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡിന്റെ ഒരു ഭാഗത്ത് പ്രവൃത്തി കൃത്യമായി ചെയ്യണമെന്ന പ്രദേശവാസികളുടെ അഭിപ്രായത്തിനും കരാറുകാരന്‍ വിലകല്‍പ്പിച്ചില്ല. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.
ലേഖകന്റെ കുറിപ്പ്
ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ.രമേശന്‍ വിറളിപിടിച്ച് ലേഖകനെ ഫോണില്‍ വിളിച്ച് തട്ടിക്കയറി.
രമേശനോട് ഒന്നുമാത്രമേ പറയാനുള്ളൂ-
വാര്‍ഡ് കൗണ്‍സിലറെന്ന നിലയില്‍ അവനവന്‍ ചെയ്യേണ്ട പണിയെടുക്കാതെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ നേരെ കുതിര കയറിയിട്ട് കാര്യമില്ല.
പറയേണ്ടത് പറയുക തന്നെ ചെയ്യും. ചെയ്യേണ്ടത് ചെയ്യുക തന്നെ ചെയ്യും. ആര് കുരച്ചാലും പിന്നോട്ട് പോകില്ല.