റബർ ടാപ്പിങ്ങ് തൊഴിലാളിയായ മിനി സുധിഷും മകനുമാണ് വാടകയ്ക്ക് ഈ വീട്ടിൽ താമസിച്ചിരുന്നത്.
ഇന്ന് (ബുധനാഴ്ച) രാവിലെ അഞ്ചു മണിയോടെയാണ് തീപിടിത്തം നടന്നത്.
അടുക്കളയിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റിന് തീ പിടിച്ചതിനെ തുടർന്ന് അടുക്കളഭാഗവും ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും, വയറിംഗും പൂർണ്ണമായും കത്തിനശിച്ചു.
നാട്ടുകാർ ചേർന്ന് തീ അണച്ചു.
പയ്യന്നൂർ ഫയർഫോഴ്സും സ്ഥലത്തെത്തി.
കത്തി നശിച്ച വീട് സി പി എം നേതാക്കളും, വില്ലേജ് ഓഫീസ് അധികൃതരും,കടന്നപ്പള്ളി പാണപ്പുഴ രണ്ടാം വാർഡ് നിയുക്ത മെമ്പർ ശ്രീകല ടീച്ചറും സന്ദർശിച്ചു