കെ.വി.സ്വരാജ്(30)മയക്കുമരുന്ന് വില്‍പ്പനരംഗത്തെ പ്രധാന കണ്ണിയെന്ന് പോലീസ്.

തളിപ്പറമ്പ്: മാരക മയക്കുമരുന്നുമായി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായ കെ.വി.സ്വരാജ്(30)മയക്കുമരുന്ന് വില്‍പ്പനരംഗത്തെ പ്രധാന കണ്ണിയെന്ന് പോലീസ്.

ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ഇന്നലെ രാത്രി തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് ചവനപ്പുഴ കൊഞ്ഞമ്മാര്‍വീട്ടില്‍ കെ.വി.രാജന്റെ മകന്‍ കെ.വി.സ്വരാജ്(30)നെ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി 7.38 നാണ് പോലീസ് സംഘം കാഞ്ഞിരങ്ങാട്ടെ കെ.വിജയന്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്ന സ്വരാജിനെ അറസ്റ്റ് ചെയ്തത്.

4.5598 ഗ്രാം എം.ഡി.എം.എയും 4.0085 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

ചോദ്യം ചെയ്തതില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.