ആര്‍.എസ്.എസ് ആലക്കോട് ഖണ്ഡ്ഡ് സഹകാര്യവാഹും നടുവില്‍ വനിത വില്ലേജ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ നടുവിലിലെ നയന വീട്ടില്‍ സുകേഷിനെ(33)പരിക്കുകളോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ നടുവിലില്‍ പടിഞ്ഞാറ് പൂങ്ങോട് വച്ചായിരുന്നു സംഭവം.
ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച് ബൈക്കില്‍ മട ങ്ങുന്നതിനിടെ സി.പി.എം പ്രവര്‍ത്തകനായ സി.എ.രതീഷ് എന്നയാള്‍ തടഞ്ഞുനിര്‍ത്തി മരക്കട്ട കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് സുകേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടുവില്‍ പയറ്റിയാല്‍ കോട്ടത്തെ കളിയാട്ട മഹോത്സവത്തിന്റെ കാഴ്ച വരവിനിടെയുണ്ടായ വാക്കേറ്റത്തിന്റെ വിരോധത്തിലാണത്രെ അക്രമം.