തളിപ്പറമ്പ് ആറ് കിലോവാട്ട് സോളാര്‍പ്ലാന്റ് സ്ഥാപിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് ചിറവക്ക് തമ്പുരാന്‍നഗര്‍ സ്വദേശിയുടെ 1,42,000 രൂപ തട്ടിയെടുത്തു.
രണ്ട് സോളാര്‍ കമ്പനി ഏജന്റുമാരുടെ പേരിലാണ് കേസ്.
കണാരംവയലിലെ ടിജിന്‍ ജോഹന്‍, തളിപ്പറമ്പ് മന്നയിലെ നൗഷാദ് എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
മയ്യില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍സ് സോളാര്‍ കമ്പനി ഏജന്റുമാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇരുവരും തമ്പുരാന്‍ നഗറിലെ കല്‍ഹാര വീട്ടില്‍ പി.വി.സത്യനാഥന്‍(62)നെ സമീപിച്ചത്.
2026 ഏപ്രില്‍-30 മുതല്‍ മെയ്-29 വരെയുള്ള ദിവസങ്ങളില്‍ ഗൂഗിള്‍പേ അക്കൗണ്ട് വഴിയും പ്രതികളുടെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് വഴിയുമാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കിയത്.
എന്നാല്‍ വാഗ്ദാനം ചെയ്ത സോളാര്‍ പ്ലാന്റ് സ്ഥാപിക്കുകയോ പണം തിരിച്ച് നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി.