തളിപ്പറമ്പ് പുളിമ്പറമ്പിലെ കെ. സ്നേഹമെര്‍ലിനെ (23) യാണ് ഇന്‍സ്പെക്ടര്‍ എന്‍.പി.രാഘവന് അറസ്റ്റു ചെയ്തത്.
മേല്‍പ്പറമ്പസ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് പ്രതി 2025ലും 2026 ജൂണ്‍ മാസത്തിലുമായി പീഡിപ്പിച്ചത്.
കുട്ടിയുടെ മാതാവുമായി പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെട്ട യുവതി പിന്നീട് ഒരു വര്‍ഷക്കാലത്തോളം പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോഴായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ പരാതിയില്‍പോക്സോ കേസില്‍ പ്രതിയായതോടെ യുവതി ഒളിവില്‍ പോയി.
ഒളിവില്‍ കഴിയുന്നതിനിടെ മയ്യില്‍ സ്റ്റേഷന് പരിധിയിലെ നണിയൂര്‍ നമ്പ്രം വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.
നേരത്തെ തളിപ്പറമ്പ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്തെ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.