വാർത്തകൾ പിക്കപ്പ് വാന്‍ ഇടിച്ച് സ്ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക് admin3 August 6, 2026 തളിപ്പറമ്പ്: പിക്കപ്പ് വാന്‍ ഇടിച്ച് സ്ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക് പറ്റിയ സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എല്‍-60 ടി 8035 നമ്പര്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് അദ്നാന്റെ പേരിലാണ് കേസ്. കുറുമാത്തൂര്‍ ബാവുപ്പറമ്പിലെ ചാലിയന്‍ വളപ്പില്‍ വീട്ടില്‍ സി.റീതക്കാണ്(44)പരിക്കേറ്റത്. ജൂലൈ-30 ന് രാവിലെ 8.45 നായിരുന്നു സംഭവം. ബാവുപ്പറമ്പ് ജംഗ്ഷനില്‍ നിന്നും മുയ്യം റോഡ് ഭാഗത്തേക്ക് സുഹൃത്തിന്റെ കെ.എല്‍-59എ.എ 7806 നമ്പര്‍ സ്ക്കൂട്ടറില്‍ പോകവെ അമിതവേഗതയില്‍ എത്തിയ പിക്കപ്പ് വാന്‍ റീതയുടെ കാലില്‍ ഇടിക്കുകയായിരുന്നു.