തളിപ്പറമ്പ്; ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ഫോട്ടോഗ്രാഫി ക്ലബ് ആയ ക്രിയറ്റിവ് ഐസിന്റെ നേതൃത്വത്തില്‍ ലോക ഫോട്ടോഗ്രാഫി 2026 ദിനാഘോഷ ത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോ പ്രദര്‍ശനം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു.
നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സുനില്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെകട്ടറി എസ്. ഷിബുരാജ് വിഷയാവതരണം നടത്തി.
എ.കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കൂവോട്, ജില്ലാ സെക്രട്ടറി വിതിലേഷ് അനുരാഗ് , ശില്പിയും ചിത്രകാരനുമായ കെ.കെ.ആര്‍ വേങ്ങര, എ.കെ.ബിജുരാജ്, സംസ്ഥാന വെല്‍ഫയര്‍ ഫണ്ട് ജനറല്‍ കണ്‍വീനര്‍ പി.ടി.കെ.രജീഷ്, സംസ്ഥാന കമ്മറ്റി അംഗം രാജേഷ് കരേള, ഫോട്ടോഗ്രാഫി സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.പി. ജയകുമാര്‍, തളിപ്പറമ്പ് മേഖല പ്രസിഡന്റ പി.സി.വത്സരാജ്, ദിലീഷ് പരിയാരം, ടി.സി.പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.
20 ന് സ്ഥാപക ജനറല്‍ സെക്രട്ടറി സാരംഗപാണി അനുസ്മരണവും, ലോക ഫോട്ടോഗ്രാഫി ദിനാഘോഷ സമാപനവും. ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് സുനില്‍ വടക്കുമ്പാട് അധ്യക്ഷത വഹിക്കും,
അനുസ്മരണവും. കൈനീട്ട വിതരണവും എ.കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കൂവോട് നിര്‍വ്വഹിക്കും.
ജില്ലാ ട്രഷറര്‍ ഷജിത്ത് മട്ടന്നൂര്‍, തളിപ്പറമ്പ് മേഖല സെക്രട്ടറി വി.ശ്രീഗണേഷ് എന്നിവര്‍ പ്രസംഗിക്കും.