സര്‍ക്കാര്‍ അറിയിപ്പുകള്‍-(21-1-2022)

ലോക ബാലികാ ദിനത്തില്‍
സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം

ജനുവരി 24ന് ലോക ബാലികാ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ ഊര്‍ജിത സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം നടത്തുന്നു. 10 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് തുടങ്ങാവുന്ന സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ പെണ്‍കുട്ടികളുടെ സുരക്ഷിതമായ സാമ്പത്തിക ഭാവിക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ്. ഓരോ രക്ഷാകര്‍ത്താവിനും തങ്ങളുടെ കഴിവിനനുസരിച്ചുള്ള തുകകള്‍ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. മികച്ച പലിശനിരക്കില്‍ ഏറ്റവും സുരക്ഷിതമാണ് ഈ നിക്ഷേപ പദ്ധതി. ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും അക്കൗണ്ടില്‍ ചേരാനുള്ള സൗകര്യമുണ്ട്. ജീവനക്കാര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് അക്കൗണ്ടില്‍ ചേരാനുള്ള സൗകര്യം ലഭ്യമാക്കും. പദ്ധതിയില്‍ ചേരുന്നവര്‍ക്കും ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ സമാഹരിയ്ക്കുന്ന ജീവനക്കാര്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്.

വാഹനമോടിച്ച് കുട്ടികളുടെ നിയമലംഘനം; ആര്‍ ടി ഒ പരിശോധന കര്‍ശനമാക്കുന്നു

18 വയസ്സിനു താഴെയുള്ള കുട്ടികള്‍ വാഹനവുമായി റോഡിലിറങ്ങുന്ന നിയമലംഘനം വ്യാപകമാവുന്നതിനാല്‍ ആര്‍ ടി ഒ പരിശോധന കര്‍ശനമാക്കുന്നു. രക്ഷകര്‍ത്താക്കള്‍ അറിഞ്ഞോ അറിയാതയോ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തങ്ങളുടെ വാഹനവുമായി റോഡില്‍ ഇറങ്ങുന്നത് കടുത്ത പിഴയായ 25000 രൂപയും മൂന്ന് വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്. പക്വതയില്ലാത്ത പ്രായത്തില്‍ പൊതുനിരത്തില്‍ വാഹനമോടിച്ചു അതീവ ഗുരുതരമായ അപകടങ്ങളാണ് ഇവര്‍ വരുത്തിവക്കുന്നത്. അതുപോലെ ഇരുചക്ര വാഹനങ്ങളിലെ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാത്തതും നിയമലംഘനമാണ്. നമ്പര്‍ പ്ലേറ്റ് മറച്ചു വെച്ച് സര്‍വീസ് നടത്തുന്ന നിയമലംഘനങ്ങളും കൂടി വരുന്നുണ്ട്. ഇവ കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അറിയിച്ചു.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ട്രെയിനിങ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും ടീച്ചിങ് പരിശീലനവും ലഭിക്കും. പ്ലസ്ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്/ഡിപ്ലോമയാണ് യോഗ്യത. ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍  www.scolekerala.org
ല്‍ ലഭിക്കും. സ്റ്റഡി സെന്ററുകളുടെ നമ്പര്‍: കണ്ണൂര്‍8606325554, 8606325559, കാഞ്ഞിരോട്9544171480.

സ്‌കോള്‍ കേരള: തീയതി നീട്ടി

202021 അധ്യയന വര്‍ഷത്തെ സ്‌കോള്‍ കേരള മുഖേനയുള്ള വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി അഡീഷനല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി. 60 രൂപ പിഴയോടെ ജനുവരി 27 വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി സംസ്ഥാന ഓഫീസില്‍ ലഭ്യമാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ംംം.രെീഹലസലൃമഹമ.ീൃഴ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2342960, 2342271, 234236.

സീറ്റൊഴിവ്

ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാംഭാഷ ഹിന്ദിയോടെ പ്ലസ്ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായം 17നും 35നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും.
ഇ ഗ്രാന്റ് വഴി പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷ ജനുവരി 28നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0473 4296496, 8547126028.

അംശദായം അടക്കാവുന്ന ബാങ്കുകള്‍

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സ്ഥാപനങ്ങളും സ്വയംതൊഴില്‍ ചെയ്യുന്നവരും ഇനിമുതല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അംശദായം അടക്കരുതെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ അക്കൗണ്ടുകളില്‍ തുക അടക്കാവുന്നതാണ്. ഫോണ്‍: 0497 2706806.

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റി

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കന്ന ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജനുവരി 22, 23 തീയതികളിലെ യൂത്ത് വിഭാഗത്തിന്റെയും 27, 28, 29, 30 തീയതികളിലെ സീനിയര്‍ വിഭാഗത്തിന്റെയും മത്സരങ്ങള്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

ഞായര്‍ വൈദ്യുതി മുടങ്ങും

110 കെവി അഴീക്കോട് സബ്‌സ്‌റ്റേഷനില്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 23 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ അഴീക്കോട് സബ്‌സ്‌റ്റേഷന്‍, 33 കെവി കണ്ണൂര്‍ ടൗണ്‍ സബ്‌സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മാങ്ങാട് 110 കെവി സബ്‌സ്‌റ്റേഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജനുവരി 23 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സബ്‌സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മൃഗപരിപാലനത്തിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യം

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകളില്‍ പലിശ ഇളവ് ലഭിക്കുന്ന പദ്ധതിയായ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷാ ഫോറം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും മൃഗാശുപത്രികളില്‍. ഫോണ്‍: 0497 2700267.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം

പി.ജി ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജനുവരി 31നകം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വെ സ്‌റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 954495 8182, 813796 9292.

ഫിഷറീസ് പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പ്രകാരം ഓരുജല മത്സ്യക്കൃഷി യൂനിറ്റുകള്‍, അലങ്കാര മത്സ്യകൃഷി യൂനിറ്റുകള്‍, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ യൂനിറ്റ്, ബയോഫ്‌ളോക്ക് മത്സ്യകൃഷി യൂനിറ്റ്, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ഓരുജല കൂടുകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ എല്ലാ വിഭാഗം ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മത്സ്യകര്‍ഷക വികസന ഏജന്‍സി, മാടായി, അഴീക്കോട്, തലശ്ശേരി, കണ്ണൂര്‍ മത്സ്യഭവനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഫോണ്‍: 0497 2732340, 0497 2731081.

ഗതാഗതം നിരോധിച്ചു

തലശ്ശേരി കോടിയേരി റോഡില്‍ കണ്ണിച്ചിറ മുതല്‍ ഈങ്ങയില്‍ പീടിക വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 24 മുതല്‍ 31 വരെ ഇതുവഴി വാഹനഗതാഗതം നിരോധിച്ചു. പാനൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പന്തക്കല്‍ നിന്ന് മൂലക്കടവ്‌കോപ്പാലംമൂഴിക്കരകുട്ടിമാക്കൂല്‍മഞ്ഞോടി വഴി തലശ്ശേരിയിലേക്കും തലശ്ശേരിയില്‍ നിന്ന് പോകുന്ന വാഹനങ്ങള്‍ മഞ്ഞോടികുട്ടിമാക്കൂല്‍മൂഴിക്കരകോപ്പാലംമൂലക്കടവ് വഴി പാനൂരിലേക്കും പോകണമെന്ന് പൊതുമരാമത്ത് റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തലശ്ശേരിഇരിക്കൂര്‍ റോഡില്‍ ചാലോടിനടുത്ത് കിഫ്ബി നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 24 മുതല്‍ ഫെബ്രുവരി ഏഴ് വരെ നിരോധിച്ചു. വാഹനങ്ങള്‍ ഉചിതമായ മറ്റു റോഡുകള്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

ദര്‍ഘാസ്

പയ്യന്നൂര്‍ അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 04985 236166.
തളിപ്പറമ്പ അഡീഷണല്‍ ഒന്ന് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2201130.

ടെണ്ടര്‍

ജില്ല പഞ്ചായത്തിന്റെ 202122 വാര്‍ഷിക പദ്ധതിയിലെ ബാലസൗഹൃദ ജില്ല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത 40 ഗവ. സ്‌കൂളുകളില്‍ ബോര്‍ഡുകള്‍ നിര്‍മ്മിച്ച് സ്ഥാപിച്ചു നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 31ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2700708.

വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞിപ്പള്ളി, ബത്തക്കപ്പാലം, ശാദുലിപ്പള്ളി, തക്വാപ്പള്ളി എന്നീ ഭാഗങ്ങളില്‍ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ എ പി സ്‌റ്റോര്‍ പള്ളിപ്പറമ്പ് , കാവുംചാല്‍, കോടിപൊയില്‍, പള്ളിപ്പറമ്പ്, സദ്ദാംമുക്ക്, മുബാറക് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പപ്പന്‍ പീടിക, ഉക്കണ്ടന്‍ പീടിക, ഒമാന്‍ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 22 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, കാറിന്‍, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയകുണ്ട് കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 22 ശനി രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും മതുക്കോത്ത്, പാട്യം റോഡ്, വട്ടപ്പൊയില്‍, വട്ടപ്പൊയില്‍ ദിനേശ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും വാണിയഞ്ചാല്‍, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ രണ്ട് വരെയും പുറത്തീല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും കനാല്‍ പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കനോത്ത് കാവ്, വട്ടകുളം, ക്ലാസിക് കമ്പനി, വെസ്‌റ്റേണ്‍, കുട്ടമൈതാനം, തോട്ടട വെസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 22 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് ണി വരെ വൈദ്യുതി മുടങ്ങും.

ലേലം മാറ്റി

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കോട്ടയം അംശം കിണവക്കല്‍ ദേശത്ത് റി സ 73/3എയില്‍ പെട്ട 0.0496 ഹെക്ടര്‍ വസ്തുവിന്റെ ജനുവരി 24ന് നടത്താനിരുന്ന ലേലം മാറ്റിയതായി തലശ്ശേരി ആര്‍ ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.