ഇന്ന്-2015–ഇന്നലെ-1973
കണ്ണൂര്‍ ജില്ലയില്‍ 2015 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂര്‍ ജില്ലയില്‍ ജനുവരി 21 വെള്ളിയാഴ്ച 2015 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.
540 പേര് നെഗറ്റീവായി. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 307068. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5267.
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2483235.
ആശുപത്രിയില്‍ ചികിത്സയിലുള്ള ആക്ടീവ് കേസുകള്‍ 339.
ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും പെടുന്നില്ല. ത്രെഷോള്‍ഡ് എത്തിയിട്ടില്ല.
2930 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 339 പേര് പോസിറ്റീവാണ്11.6 ശതമാനം.
കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ ജനുവരി ഒന്ന് മുതല്‍ 21 വരെ 50.6 ശതമാനവും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ 48.9 ശതമാനവും വര്‍ധനവുണ്ടായി.
ജനുവരി ഒന്നിന് കോവിഡ് പോസിറ്റീവായി 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
21ന് 339 പേരെ പ്രവേശിപ്പിച്ചു. ജനുവരി ഒന്നിന് 47 കോവിഡ് പോസിറ്റീവ് കേസുകള്‍ ഐസിയുവിലാക്കി. ജനുവരി 21ന് അത് 70 പേരാണ്.
ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കുക-
കൊവിഡ്: ജനങ്ങള്‍ കുടുതല്‍ ജാഗ്രത പുലര്‍ത്തണം: ഡി എം ഒ-
ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്നരുടെ എണ്ണം കൂടി വരുന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക് അറിയിച്ചു.
കൊവിഡ് വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്.
ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പോസിറ്റീവ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.
എങ്കിലും ആശങ്കപ്പെടെണ്ട സാഹചര്യം നിലവിലില്ല. ജില്ലയില്‍ നല്ല രീതിയില്‍ വാക്സിനേഷന് നടന്നിട്ടുള്ളതിനാല്‍ ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവ ആവശ്യമായി വരുന്ന രോഗികള്‍ കുറവാണ്.
അതുപോലെ പൊതുജനങ്ങള്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കുക. ചെറിയ തോതിലുള്ള മറ്റ് അസുഖങ്ങള്‍ക്ക് ഇസജ്ഞീവനി ടെലി മെഡിസിന് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കൊവിഡുമായി ബന്ധപ്പെട്ട് അടുത്ത മൂന്നാഴ്ചകള്‍ ഏറെ നിര്‍ണായകമാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ പൊതുജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണ്.
പോസിറ്റീവായാല്‍ കൃത്യമായി ഹോം ഐസോലേഷന് പാലിക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണം.
15 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷനും ഇപ്പോള്‍ നല്‍കിവരുന്നുണ്ട്.
കഴിയുന്നതും ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങള്‍, പൊതുപരിപാടികള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുക.
പനിയും രോഗലക്ഷണങ്ങളുള്ളവരും പൊതുയിടങ്ങളില്‍ ഇറങ്ങരുത്.
ചെറിയ രോഗലക്ഷണമുണ്ടായാല്‍ ഉടന്‍ തന്നെ ക്വാറന്റൈനിലേക്ക് പ്രവേശിക്കുകയും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തുകയും വേണമെന്ന