സി.പി.എം ഓഫീസ് അക്രമം, ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

തളിപ്പറമ്പ്: സി.പി.എം ഓഫീസ് അക്രമിച്ച കേസില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര േെകാടതി വെറുതെവിട്ടു.

പട്ടുവം അന്‍വര്‍ വധവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി, പട്ടുവം പഞ്ചായത്തുകളില്‍ 2011 ജൂലായ് 6 ന്

യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് പട്ടുവം സി.പി.എം ഓഫീസായി പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ സ്മാരക

മന്ദിരം അടിച്ചു തകര്‍ത്ത് ഫര്‍ണ്ണിച്ചറുകളും, ടി.വി യും നശിപ്പിക്കുകയും ചെയ്ത കേസിലാണ് കുറ്റക്കാരെല്ലന്ന് കണ്ട് ലീഗ്

പ്രവര്‍ത്തകരായ സജീര്‍, അഷ്‌ക്കര്‍, ഹബീബ്‌റഹ്മാന്‍, നൗഫല്‍, റഷീദ് എന്നിവരെ തളിപ്പറമ്പ് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.

തളിപ്പറമ്പ് പോലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വ.സക്കരിയ്യ കായക്കൂല്‍, അഡ്വ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഹാജരായി.