-അഡ്വ.ടി.ആര്‍.മോഹന്‍ദാസ് –മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം—തളിപ്പറമ്പ് സംയുക്ത മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വിഭജിക്കപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ വീണ്ടും ഒന്നാകുന്നു.

നിലവില്‍ ടൗണ്‍, ഈസ്റ്റ് എന്നീ പേരുകളില്‍ പ്രവര്‍ച്ചുവരുന്ന മണ്ഡലം കമ്മറ്റികള്‍ ഇനി തളിപ്പറമ്പ് മണ്ഡലം എന്ന പേരില്‍ പ്രവര്‍ത്തിക്കും.

ടൗണ്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസിനാണ് സംയുക്ത മണ്ഡലം കമ്മറ്റി പ്രസിഡന്റിന്റ ചുമതല.

ഈസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍ അവധിയില്‍ പോയതിനെ തുടര്‍ന്നാണ് മോഹന്‍ദാസിന് ചുമതല നല്‍കിയതെന്നാണ് ഡി.സി.സിയുടെ കത്തില്‍ പറയുന്നത്.

സക്കരിയ്യ അവധിയെടുത്തപ്പോള്‍ താല്‍ക്കാലികമായി വൈസ് പ്രസിഡന്റ് സി.പി.മനോജിന് ചുമതല നല്‍കണമെന്നാണ്

ആവശ്യപ്പെട്ടിരുന്നതെങ്കിലും അത് നിരാകരിച്ചാണ് ഡി.സി.സി അഡ്വ.മോഹന്‍ദാസിന് ചുമതല നല്‍കിയിരിക്കുന്നത്.

രണ്ട് മണ്ഡലം കമ്മറ്റികളും ലയിപ്പിച്ച് ഒന്നാക്കുമെന്ന് നേരത്തെ തന്നെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അഡ്വ.മോഹന്‍ദാസിന്റെ മികച്ച

പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് ജില്ലയിലെ പ്രധാനപ്പെട്ട മണ്ഡലം കമ്മറ്റിയുടെ ചുമതല അദ്ദേഹത്തെ പൂര്‍ണതോതില്‍ ഏല്‍പ്പിച്ചിരിക്കുന്നത്.