പുണ്യം പൂങ്കാവനം പദ്ധതിയില്‍ ഇനി ഹെല്‍പ്പ് ഡെസ്‌ക്കുകളും ജില്ലാതല ഉദ്ഘാടനം പയ്യാവൂരില്‍

പയ്യാവൂര്‍: പുണ്യം പൂങ്കാവനവും, മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഇനി മുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും.

കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രോല്‍സവ പറമ്പുകളില്‍ വിവിധങ്ങളായ സഹായങ്ങള്‍ ഭക്ത ജനങ്ങള്‍ക്ക് ഇനിമുതല്‍ ലഭ്യമാവും.

ഷോപ്പ്‌റിക്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡും , വേളത്തപ്പന്‍ എര്‍ത്ത് മൂവേഴ്‌സും സഹായ സഹകരണങ്ങള്‍ നല്‍കും.

വിവിധ രോഗ നിര്‍ണ്ണയ പരിശോധനകള്‍, കുടിവെള്ള വിതരണം മുതലായവയാണ് പ്രാരംഭ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.

കാന്‍സര്‍ പരിശോധന മുതലുള്ള മറ്റു സഹായങ്ങള്‍ സമീപ ഭാവിയില്‍ ആരംഭിക്കും.

പയ്യാവൂര്‍ ശിവക്ഷേത്ര മഹോത്സവുമായി ബന്ധപ്പെട്ട് 18 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പുണ്യം പൂങ്കാവനം ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.സി മണികണ്ഠന്‍ നായര്‍,

കണ്‍വീനര്‍ പി.വി.സതീഷ്‌കുമാര്‍, പയ്യാവൂര്‍ ദേവസ്വം ചെയര്‍മാന്‍ പി. സുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനവും പൂജാപുഷ്പ ഉദ്യാനത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

കണ്‍വീനര്‍മാരായ ഗിരീഷ് പി. കീച്ചേരി, വിനോദ് കണ്ടക്കൈ, മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ പി.ടി മുരളീധരന്‍, കെ.വി.ഗോകുലാനന്ദന്‍, സി.വി.ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.