കാര്‍ഷികരംഗത്തും എം.വി.ആര്.ആയുര്‍വേദ കോളേജ്-
തളിപ്പറമ്പ്: എം.വി.ആര് ആയുര്‍വേദ മെഡിക്കല്‍ കോളേജും, ഇല റസ്റ്റോറന്റ് അഗ്രി ഇക്കോ ഫാമും സംയുക്തമായി നടത്തുന്ന തരിശു
ഭൂമിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ കൊയത്തുല്‍സവം പട്ടുവം കുന്നരു വയലില്‍ നടന്നു.
ഐ.വി.ഭരതന്റെ ഉടമസ്ഥതയിലുള്ള 2 ഏക്കര്‍ സ്ഥലം ഏറ്റെടുത്താണ് പുഞ്ചകൃഷി നടത്തിയത്.
പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതിയുടെ അദ്ധ്യക്ഷതയില്‍ കല്ല്യാശ്ശേരി നിയോജക മണ്ഡലം എം.എല്‍.എ എം.വിജില്‍ കൊയ്ത്തുല്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ എം.വി.ആര് ആയര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രൊഫ.ഇ.കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ മികച്ച സംഭാവനകള്‍ ചെയ്ത പട്ടുവത്തെ കര്‍ഷകരായ കല്ല്യാണി, അബ്ബാസ്, ഭരതന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.രാജന്, പട്ടുവം വില്ലേജ് ഓഫീസര്‍ സി.റീജ, കൃഷി ഓഫീസര്‍ രാദിഷ രാമദാസ്, പട്ടുവം 11 ാം വാര്‍ഡ് മെമ്പര്‍ ടി.വി.സിന്ധു,
പൂമ്പാറ്റ സ്വാശ്രയ സംഘം സെക്രട്ടറി എം.രാജന്, എം.വി.ആര് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ എം.വി.ഗിരിജ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അവിനാഷ് ഗിരിജ,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.വി.ദാമോദരന്‍ എം.വി.ആര് സ്നേക്ക് പാര്‍ക്ക് & സൂ ബയോളജിസ്റ്റ് പി.വി.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
തരിശുഭൂമികള്‍ ഏറ്റെടുത്ത് നെല്‍കൃഷി, ഉഴുന്ന്, പയര്‍, മുതിര മുതലായവയുടെ കൃഷി വ്യാപകമായി ചെയ്യുവാനും
വരുംതലമുറകള്‍ക്ക് ജൈവകൃഷിയെകുറിച്ചുളള അവബോധം നല്കുന്നതിനുമുള്ള സമഗ്ര വികസന പദ്ധതികള്‍ അലോചിക്കുന്നുണ്ടെന്നും പ്രൊഫ. ഇ.കുഞ്ഞിരാമന് അറിയിച്ചു.