ലഹരിയില്‍ മയങ്ങുന്ന യൗവ്വനം’ യൂത്ത് ലീഗ് രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ്: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ് മണ്ഡലം യൂത്ത്‌ലീഗ് ക്യാമ്പയിന്റെ ഭാഗമായി ലഹരിയില്‍ മയങ്ങുന്ന യൗവ്വനം തെരുവില്‍ പൊലിയുന്ന ജീവിതം എന്ന

പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു.

ഞാറ്റുവയല്‍ അബൂബക്കര്‍ സിദ്ധീഖ് മസ്ജിദ് പരിസരത്ത് നടന്ന സംഗമം മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡന്റ്

കെ.പി.നൗഷാദിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എന്‍.യു.ഷഫീഖ് ഉദ്ഘാടനം ചെയ്തു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.വി.ഷാജി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഖത്തീബ് നജീബ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാ കൗണ്‍സിലര്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, കൊടിയില്‍ സലീം, കെ.പി.ഖദീജ, പി.കെ.റസിയ, പി.കെ.സാഹിദ, റഹ്മത്ത് ബീഗം,

മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍, മുനിസിപ്പല്‍ ഭാരവാഹികളായ റഷീദ് പുളിമ്പറമ്പ്, ഹനീഫ മദ്രസ,

മുസ്തഫ കുറ്റിക്കോല്‍, സഫ്വാന്‍ കുറ്റിക്കോല്‍, ടി.സി.സുബൈര്‍, ജഹാംഗീര്‍, എ.പി.നിസാര്‍, വി.എം.മുസ്തഫ എന്നിവര്‍ സംബ്ന്ധിച്ചു. ഉസ്മാന്‍ കൊമ്മച്ചി സ്വാഗതവും അഷ്‌റഫ് ബപ്പു നന്ദിയും പറഞ്ഞു.