സ്‌കൂള്‍ മുറ്റത്ത് അക്ഷരമരമൊരുക്കി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

തളിപ്പറമ്പ്: ലോക മാതൃഭാഷാ ദിനത്തില്‍ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ സ്‌കൂള്‍ മുറ്റത്ത് അക്ഷരമരമൊരുക്കി.

മാതൃഭാഷയുടെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വളണ്ടിയര്‍മാര്‍ അക്ഷരമരം നിര്‍മ്മിച്ചത്.

മലയാള അക്ഷരങ്ങള്‍, മാസങ്ങള്‍,കവിതകള്‍ എന്നിവ എഴുതി സ്‌കൂള്‍ മുറ്റത്തെ മാവില്‍ പ്രദര്‍ശിപ്പിച്ചാണ് വളണ്ടിയര്‍മാര്‍ അക്ഷരമരമൊരുക്കിയത്.

വളണ്ടിയര്‍മാര്‍ അക്ഷരമരത്തിന് മുന്നില്‍ നിന്ന് ഭാഷാ പ്രതിജ്ഞയെടുക്കുകയും ഒ.എന്‍.വി കുറുപ്പിന്റെ ‘മലയാളം’ എന്ന കവിത ആലപിക്കുകയും ചെയ്തു.

പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കെ.പി.രജിത അക്ഷരമരം ഉദ്ഘാടനം ചെയ്തു. ലീന വണ്ണാടില്‍ ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌നമോള്‍, അധ്യാപകരായ ഇ.പി.സുധ , ടി. എസ് .സജില , എം.സ്മിന,

എ.കെ ഉഷ, കെ.സപ്ന, പി.ഹരിത, വളണ്ടിയര്‍മാരായ പി.വി.അമല്‍രാജ്, സാഗര സജീവ്,

കെ.പി.ആര്‍.പാര്‍വ്വതി, ഗൗതം ഗോവിന്ദ് ,മീരാ ദിലീപ്, നന്ദന ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.