ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം സമാപിച്ചു

ചീമേനി: അലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നടന്നു.

രാവിലെ മുതല്‍ ഹോമം, ഓങ്കാര ജപം,ശിവ സഹസ്രനാമം, ശ്രീരുദ്രം, പഞ്ചാക്ഷരി, ഭസ്മാഭിഷേകം സത്സംഗം എന്നിവയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ് ജി, സ്വാമി ഭൂമാനന്ദപുരി ശ്രീശങ്കരം സനാതന ധര്‍മ്മ പാഠശാല, സ്വാമി നാഗേന്ദ്ര വനം ബദരീനാഥ്, വടശ്ശേരി സുബ്രഹ്മണ്യന്‍ കോവില്‍ പൂജാരി പ്രഭാകരന്‍ എന്നീ ആചാര്യശ്രേഷ്ഠന്മാന്‍ നേതൃത്വം നല്‍കി.


ശ്രീരുദ്രം, ഭസ്മാര്‍ച്ചന, ശിവപുരാണം, ശിവസഹസ്രനാമം, ശിവാഷ്ടോത്തരം, പഞ്ചാക്ഷരി പ്രണവോപാസന, സാധനാപഥം, ദീക്ഷ സ്വീകരണം മുതലായ ചടങ്ങുകള്‍ നടന്നു

20 വര്‍ഷം മുമ്പ് കൈലാസത്തില്‍ നിന്നും കൊണ്ടുവന്ന ശിവലിംഗവും, ഒങ്കാരവുമാണ് നിത്യപൂജകളുള്ള ഗുഹാക്ഷേത്രത്തില്‍ ഉള്ളത്.