ബസ് ഡ്രൈവറെ മറ്റൊരു ബസ് ജീവനക്കാരന് മര്‍ദ്ദിച്ചു.
തളിപ്പറമ്പ്: ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരു സ്വകാര്യബസ് ജീവനക്കാരനെതിരെ കേസ്.
തളിപ്പറമ്പ്-ചെറുകുന്ന് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍ 13 ഡബഌു 4050 ബസ് ഡ്രൈവര്‍ ചെറുകുന്നിലെ പട്ടേരി വീട്ടില്‍ പി.സജീവന്റെ(42)പരാതിയിലാണ് കേസ്.
ഇന്നലെ രാവിലെ 7.45 ന് ബസിന്റെ സമയക്രമത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ശ്രേയസ് ബസിലെ ജീവനക്കാരന്
ശ്രീസ്ഥതയിലെ ബിനീഷിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
