പ്രഭാഷക പരിചായികാ പ്രകാശനം ചീമേനി അവധൂതാശ്രമം ആചാര്യന്‍ സംപൂജ്യ സ്വാമി സാധു വിനോദ്ജി നിര്‍വ്വഹിച്ചു-
കണ്ണൂര്‍: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ പ്രഭാഷകപരിചായികാ എന്ന ഡയറക്ടറിയുടെ പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും ഇന്ന് രാവിലെ കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്രത്തില്‍ നടന്നു.
ചീമേനി അവധൂതാശ്രമം ആചാര്യന്‍ സംപൂജ്യ സ്വാമി സാധു വിനോദ്ജി പ്രകാശനം നിര്‍വ്വഹിച്ചു.
ശ്രീ സുന്ദരേശ്വരക്ഷേത്രം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്‍ ആദ്യപ്രതി ഏറ്റു വാങ്ങി. കെ.പി.പവിത്രന്‍,
ഭാഗ്യശീലന്‍ ചാലാട്, കെ.കെ.ചുളിയാട് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സത്സംഗത്തില്‍
‘പ്രഭാഷണത്തിന്റെ ശാസ്ത്രം; പ്രഭാഷകന്റെയും’ എന്ന വിഷയത്തില്‍ ഡോ.കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി(വ്യാകരണവിഭാഗം,കാലടി സര്‍വകലാശാല) മുഖ്യപ്രഭാഷണം നടത്തി.
ആദ്ധ്യാത്മികപ്രഭാഷണം സുന്ദരമായ കവിതപോലെ ഈശ്വരീയമായ പ്രവാഹമാണെന്നും പ്രഭാഷകന്‍ അതിനൊരു നിമിത്തമായി നിലകൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
spiritualspeakerപ്രസിഡന്റ് കാനപ്രം ഈശ്വരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ സ്വാഗതവും ജോ.സിക്രട്ടറി പ്രകാശന്‍ മേലൂര്‍ നന്ദിയും പറഞ്ഞു.