കേരള കോണ്‍ഗ്രസ് (എം) നേതൃസംഗമം നാളെ(ബുധനാഴ്ച്ച)ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍: കേരള കോണ്‍ഗ്രസ് (എം) നേതൃസംഗമം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കലിന്റെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയിസ് പുത്തന്‍പുര മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന-ജില്ലാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം അറിയിച്ചു.
