കരിമ്പത്ത് ക്ഷേത്രക്കവര്‍ച്ച-ഭണ്ഡാരം തകര്‍ത്ത് അയ്യായിരത്തോളം രൂപ മോഷ്ടിച്ചു.
തളിപ്പറമ്പ്: ക്ഷേത്രത്തില്‍ കവര്‍ച്ച, ഭണ്ഡാരം തകര്‍ത്ത് ആയ്യായിരം രൂപയിലേറെ മോഷ്ടിച്ചു.
കരിമ്പം പനക്കാട് ചൂളയില്‍ മഹാവിഷ്ണുക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.
നവീകരണവും പുനര്‍നിര്‍മ്മാണവും നടന്നുവരുന്ന ക്ഷേത്രത്തിന്റെ പുറത്ത് സൂക്ഷിച്ച ഭണ്ഡാരമാണ് മോഷ്ടിച്ചത്.
എല്ലാ ഞായറാഴ്ച്ചയുമാണ് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താറുള്ളത്.
ഇന്ന് രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കെ.വി.കൃഷ്ണന്‍, സെക്രട്ടറി കെ.സുരേഷ് എന്നിവര്‍ തളിപ്പരമ്പ് പോലീസില്‍ പരാതി നല്‍കി.
