നവവധുവായ നൃത്താധ്യാപിക കരിമ്പത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: നവവധുവായ നൃത്താധ്യാപിക ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു. കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര(22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് വിവാഹിതയായത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. … Read More

റോഡില്‍ മരംപൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.

തളിപ്പറമ്പ്: കനത്തമഴയില്‍ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.45 നാണ് സംഭവം. കരിമ്പം പാലത്തിന് സമീപമാണ് കൂറ്റന്‍മരക്കൊമ്പ് പൊട്ടിവീണത്. റോഡിന്റെ മുക്കാല്‍ഭാഗവും തടസപ്പെട്ട നിലയിലായിരുന്നു. റോഡിലൂടെ വാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന ഒരാളാണ് വിവരം തളിപ്പറമ്പ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. … Read More

കരിമ്പം ഫാം ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ച 12 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കരിമ്പം ഫാം ജീവനക്കാരനായ യുവാവിനെയും ബന്ധുക്കളെയും മര്‍ദ്ദിച്ച സംഭവത്തില്‍ 12 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഏപ്രില്‍ 14 ന് വിഷുത്തലേന്ന് രാത്രി ഒന്‍പതരക്കായിരുന്നു കേസിനാസ്പദമായ സംഭവം. കരിമ്പം മയങ്ങീല്‍ റോഡിലെ വടക്കേവളപ്പില്‍ വി.വി.രൂപേഷ്(44), അമ്മാവന്‍ സജേഷ്, ഇളയമ്മ ഷീല … Read More

കരിമ്പത്ത് കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചു. രാജാറാം എന്ന രാജു(41)ആണ് മരിച്ചത്. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറില്‍ ടാറ്റ ഗ്രൗണ്ടിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ രാഘവന്റെ വീടിന്റെ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെ താഴെ വീഴുകയായിരുന്നു. … Read More

ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി കരിമ്പത്ത് പിടിയില്‍.

തളിപ്പറമ്പ്: ഇരുമ്പ്കത്തിവാളുമായി കര്‍ണാടക സ്വദേശി കരിമ്പത്ത് പിടിയില്‍. കര്‍ണാടക ബിജാപ്പൂര്‍ ബലഗാവി ജാംകണ്ടിയിലെ ചന്ദ്രപ്പയുടെ മകന്‍ ജയറാം(65)നെയാണ് ഇന്ന് പുലര്‍ച്ചെ 12.40 ന് കരിമ്പം ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ സി.പി.മെഡിക്കല്‍സിന്റെ വരാന്തയില്‍ വെച്ച് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ പിടികൂടിയത്. നൈറ്റ്പട്രോളിംഗ് ഡ്യൂട്ടിക്കിടെ … Read More

എന്തൊരു സ്പീഡ്– കരിമ്പത്ത് നിന്നും സ്പീഡ് പോസ്റ്റ് തളിപ്പറമ്പിലെത്താന്‍ Via-കണ്ണൂര്‍

തളിപ്പറമ്പ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭാരത തപാല്‍വകുപ്പ് കാളവണ്ടിയുഗത്തില്‍ തുടരുന്നു. വലിയ മികവ് അവകാശപ്പെട്ട് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ചില മാറ്റങ്ങള്‍ പഴയതിലും മോശമാവുകയാണ്. കേവലം രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു സ്ഥലത്തേക്ക് സ്പീഡ് പോസ്റ്റ് എത്തിച്ചേരാന്‍ 48 മണിക്കൂറോളം സമയമെടുക്കുമ്പോള്‍ … Read More

കരിമ്പം ഇ.ടി.സിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു.

തളിപ്പറമ്പ്: കരിമ്പം ഇ.ടി.സിയില്‍ നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴ വീണ് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു. ജയ്പാല്‍ഗുരി ജില്ലയിലെ ബാരാഘാരിയ സ്വദേശി സ്വപന്റായി(36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്നും പലക … Read More

കരിമ്പം സര്‍സയ്യിദ് കോളേജ് ഭ്രാന്തന്‍കുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം

തളിപ്പറമ്പ്: കരിമ്പം പ്രദേശത്തുനിന്നും സര്‍ സയ്യിദ് കോളേജിന്റെ മുന്നിലൂടെ ഭ്രാന്തന്‍കുന്ന് വരെയുള്ള ( തളിപ്പറമ്പ് എയര്‍പോര്‍ട്ട് റോഡ് വരെ) റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അടിയന്തരമായി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ആറായിരത്തോളം … Read More

ബോര്‍ഡ് മോഷണം പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: ബോര്‍ഡ് മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ സ്ഥലത്തെത്തി അന്വേഷണം നടത്തിയ തളിപ്പറമ്പ് പോലീസ് സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപത്തെ കരിമ്പം ഹെല്‍പ്പ്‌ലൈന്‍ എന്ന സ്ഥാപനത്തിന്റെ ബോര്‍ഡാണ് 18 … Read More

കരിമ്പത്തെ നീതി മെഡിക്കല്‍ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.

തളിപ്പറമ്പ്: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ ലാബ് ശൃംഖലയായ നീതീ മെഡിക്കല്‍ ലാബ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പുതിയ സൗകര്യമൊരുക്കുന്നു. കരിമ്പത്ത് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുള്ള നീതി മെഡിക്കല്‍ ലാബ് ഇനി മുതല്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ക്ലിനിക്കല്‍ … Read More