അനധികൃത വാഹനപാര്‍ക്കിംഗ്-സംസ്ഥാനപാതയില്‍ അപകടസാധ്യത കൂടി. ജില്ലാ കളക്ടര്‍ക്ക് പരാതി.

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ റോഡപകടസാധ്യത കൂട്ടി അനധികൃത പാര്‍ക്കിംഗ് വര്‍ദ്ധിച്ചു. തളിപ്പറമ്പ്-താലൂക്ക് ആശുപത്രി മുതല്‍ ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗത്താണ് വാഹനങ്ങള്‍ തോന്നിയപോലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്. അടുത്തകാലത്തായി ഈ ഭാഗത്ത് ആരംഭിച്ച സ്ഥാപനങ്ങള്‍ മിക്കതിനും പാര്‍ക്കിംഗ് സൗകര്യമില്ല. സ്വന്തമായി … Read More

തനത് രുചിയുടെ മേളം തുടങ്ങി- കരിമ്പത്ത് ഇനി ദോശ പുട്ട് ദിനങ്ങള്‍

കരിമ്പം: കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷനില്‍ എസ്.ആര്‍.ദോശ പുട്ട് റസ്റ്റോറന്റ് ഇന്ന് പ്രവര്‍ത്തനം തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് റസ്‌റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് നാടന്‍ രുചിയുടെ ദോശയും പുട്ടും കൂടാതെ ന്യൂജനറേഷന്‍ രുചിയുടെ അല്‍ഫാം, ഷവര്‍മ്മ … Read More

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍: കുര്യന്‍ തോമസ് പ്രസിഡന്റ്, കെ.പി.എം.റിയാസുദ്ദീന്‍ സെക്രട്ടെറി.

തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.രാഹുല്‍, എ.സി.മാത്യു, പ്രിയപ്പന്‍ മാസ്റ്റര്‍, പി.വി.സതീശന്‍, എം.സന്തോഷ്, സി.കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. … Read More

നന്ദനയ്ക്കു കരിമ്പം കള്‍ച്ചറല്‍ സെന്ററിന്റെ അനുമോദനം

തളിപ്പറമ്പ്:. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ എ ഗ്രേഡോടെ സംസ്ഥാന പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നന്ദന അനില്‍കുമാറിനെ കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ അനുമോദിച്ചു. കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ലക്ഷ്മണന്‍ … Read More

തെരുവ് പട്ടിയെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിനിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്

കരിമ്പം: തെരുവ് പട്ടിയെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിനിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ സംസ്ഥാനപാതയില്‍ ബ്ലോക്ക്ഓഫീസിന് സമീപമാണ് അപകടം നടന്നത്. കെ.എല്‍-78 എ 6880 ബൈക്കാണ് അപകടത്തില്‍ പെട്ടത്. ബൈക്കിടിച്ച പട്ടി ബ്ലോക്ക് ഓഫീസിന് മുന്നില്‍ … Read More

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധികേന്ദ്രം തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് സമീപം ഇന്ന്(ആഗസ്ത്-1)രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ബദരിയാ നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.റഹ്‌മത്ത്ബീഗം, തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണം: എസ്.ഡി.പി.ഐ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പട്ട് എസ്ഡിപിഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ദിവസേന നൂറ് കണക്കിന് സാധാരണക്കാരായ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നു വിതരണം താമസിക്കുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഫാര്‍മസിയില്‍ … Read More

കരിമ്പത്ത് യൂവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം ചവനപ്പുഴ റോഡിലെ തയ്യില്‍ പുതിയ പുരയില്‍ ടി.പി. അനില്‍കുമാറാണ്(47)മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം … Read More

കരിമ്പത്ത് 1.213 കിലോ കഞ്ചാവുമായി വ്യാജ ദമ്പതികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.200 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള … Read More

സൗപര്‍ണിക ജ്വല്ലറി നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി.

കരിമ്പം: കരിമ്പത്തെ പ്രമുഖ സ്വര്‍ണ്ണം-വെള്ളി വ്യാപാര സ്ഥാപനമായ സൗപര്‍ണിക ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ ജ്വല്ലറിയുടമ കെ.വി.നന്ദകുമാറിന്റെ മക്കളായ വൃന്ദയും ശ്രീനന്ദയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഗവ.ആശുപത്രിക്ക് സമീപം … Read More