കരിമ്പം കള്‍ച്ചറല്‍ സെന്റര്‍: കുര്യന്‍ തോമസ് പ്രസിഡന്റ്, കെ.പി.എം.റിയാസുദ്ദീന്‍ സെക്രട്ടെറി.
തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
സി.രാഹുല്‍, എ.സി.മാത്യു, പ്രിയപ്പന്‍ മാസ്റ്റര്‍, പി.വി.സതീശന്‍, എം.സന്തോഷ്, സി.കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍-കുര്യന്‍ തോമസ് (പ്രസിഡന്റ്), പ്രിയപ്പന്‍ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്), കെ.പി.എം.റിയാസുദ്ദീന്‍ (സിക്രട്ടറി), സി.ഗോവിന്ദന്‍ (ജോ. സിക്രട്ടറി).
പതിനഞ്ചംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു.