ഇഫ്താര്‍ സംഗമവും നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും ലഹരി വ്യാപനത്തിനെതിരെ ലഹരി ഉപേക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നൈറ്റ് മാര്‍ച്ചും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ഡി.സി.സി. ഉപാധ്യക്ഷന്‍ മുഹമ്മദ് ബ്ലാത്തൂര്‍ നിര്‍വ്വഹിച്ചു.
പി.കെ.സരസ്വതി അധ്യക്ഷത വഹിച്ചു.
ഹൈവേ പള്ളി ഖത്തിബ് ഹാഷിര്‍ ബാഖവി, ബക്കളം ദയാനികേതന്‍ കോണ്‍വെന്റ് സിസ്റ്റര്‍ ഡൊമീറ്റില, രാജനാരായണന്‍ നമ്പൂതിരി, പി.മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ ഇഫ്താര്‍ സന്ദേശം നല്കി സംസാരിച്ചു.
എം.എന്‍.പൂമംഗലം, ടി. ജനാര്‍ദ്ദനന്‍, രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂര്‍, ഇ.ടി.രാജീവന്‍, രാജീവന്‍ കപ്പച്ചേരി എം.വി.രവീന്ദ്രന്‍, അഡ്വ.ടി.ആര്‍ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
കെ.രമേശന്‍ എ.എന്‍.ആന്തൂരാന്‍, സി.വി.സോമനാഥന്‍, പി.ടി.ജോണ്‍, പി.വി.രാമചന്ദ്രന്‍, സണ്ണി പോത്തനാംതടം, എം.വി. പ്രേമരാജന്‍, ഇ.വിജയന്‍ മാസ്റ്റര്‍, വി.രാഹുല്‍, അമല്‍ കുറ്റിയാട്ടൂര്‍, ആലിക്കുഞ്ഞി പന്നിയൂര്‍, പ്രമീള രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.