ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.
പരിയാരം: ട്രെയിന്‍തട്ടി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയവെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഏറ്റെടുത്ത് പിലാത്തറ ഹോപ്പില്‍ സാന്ത്വന പരിചരണം നല്‍കിവന്ന ആലപ്പുഴ സ്വദേശി മരിച്ചു.
എസ്.ശ്രീകുമാര്‍(47)ആണ് മരിച്ചത്. മുതുകുളം സൗത്ത് സ്വദേശിയാണ്.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹോപ്പ് ശ്രീകുമാറിനെ ഏറ്റെടുത്തത്.
കാനത്തൂര്‍ വാര്‍ഡില്‍ വാടകയ്ക്ക് താമസിച്ച് നാടന്‍ പണികള്‍ ചെയ്ത് ജീവിച്ചുവന്ന ഇയാള്‍ക്ക് 2024 ഡിസംബര്‍ 17 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായ അപകടത്തിലാണ് ഒരു കൈ നഷ്ടപ്പെടുകയും തലക്ക് ഗുരുതരമായ പരിക്കേല്‍ക്കയാല്‍ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് കോമയില്‍ ആകുകയും ചെയ്തത്.
.ഭാര്യമാര്‍: സുമ, ശ്രീലത.
മക്കള്‍: അര്‍ച്ചന, അഭിരാമി (ഇരുവരും പ്ലസ്ടു വിദ്യാര്‍ത്ഥികള്‍).