സാമ്രാട്ട്ബാറില്‍ മദ്യപിക്കുകയായിരുന്ന യുവാനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ബാറില്‍ സുഹൃത്തിനോടൊപ്പം മദ്യപിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ഒളില്‍ കഴിഞ്ഞിരുന്ന നാലുപേരെ കുടകില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ തോട്ടോന്‍ വീട്ടില്‍ ടി.ഇര്‍ഷാദ് എന്ന റിഷി(38),

സഹോദരന്‍ തോട്ടോന്‍ വീട്ടില്‍ ടി.ഫര്‍ഷാദ് എന്ന ഇര്‍ഷി(36),

തളിപ്പറമ്പ് മുക്കോലയിലെ മലിക്കന്‍ വീട്ടില്‍ എം.സജീര്‍(33),

ഞാറ്റുവയലിലെ നാലരക്കെട്ടില്‍ ഉണ്ട വീട്ടില്‍ എന്‍.യു.അബ്ദുല്‍ മനാഫ് എന്ന മനാഫ്(39)

എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഈ കേസില്‍ പ്രതിയായ ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.റാഷിദിനെ(43)പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ഇയാള്‍ റിമാന്‍ഡിലാണ്.

തളിപ്പറമ്പ് നഗരത്തിലെ സാമ്രാട്ട് ബാറില്‍ ജൂണ്‍-14 ന് വൈകുന്നേരം 6.30-നായിരുന്നു സംഭവം.

പൂക്കോത്ത്തെരുവിലെ കുറിയാടന്‍ വീട്ടില്‍ ശ്രീജിത്ത് ചന്ദ്രനാണ്(45)പരിക്കേറ്റത്. ബാറിലുണ്ടായിരുന്ന പ്രതികള്‍ കുറ്റം ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി ബിയര്‍ കുപ്പി, സോഡ കുപ്പി, ജഗ്ഗ് എന്നിവ കൊണ്ട് അടിച്ചും. എറിഞ്ഞും, കുത്തിയും ശ്രീജിത്ത് ചന്ദ്രനെ പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇര്‍ഷാദും ശ്രീജിത്തും തമ്മില്‍ നാലുമാസം മുമ്പ് മൊട്ടമ്മല്‍ ബാറില്‍ വച്ച് മദ്യപാനത്തെ തുടര്‍ന്ന് അടിപിടി ഉണ്ടായ സംഭവത്തിന്റെ മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.