തളിപ്പറമ്പ്; ചരിത്രത്തിലില്ലാത്ത ബജറ്റ് നേട്ടവുമായി തളിപ്പറമ്പ് നിയോജകമണ്ഡലം.
ഒരു വിധത്തിലുള്ള പക്ഷഭേദവുമില്ലാതെ തളിപ്പറമ്പ് നിയമസഭ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലും ഇത്തവണ വികസനപദ്ധതികള്‍ ഒരു ലോഭവുമില്ലാതെ അനുവദിക്കുന്നതില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതില്‍ എടുത്തുപറയേണ്ടത് തളിപ്പറമ്പ് കോടതി സമുച്ചയത്തിന് 10 കോടി അനുവദിച്ചതാണ്.
നിരവധി വര്‍ഷങ്ങളായി തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടുവരികയാണ്.
മുന്‍ എം.എല്‍.എ എം.വി.ഗോവിന്ദന് പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഫണ്ടില്ലെന്ന മറുപടിയായിരുന്നു.
ബഡ്ജറ്റ് തളിപ്പറമ്പ് 1)നാടുകാണിയില്‍ സര്‍ക്കാര്‍ കോളേജ് 20 കോടി 2 ചപ്പാരപടവ് പഞ്ചായത്തിലെ തടികടവ് വിയര്‍ കം ബ്രിഡ്ജ് (ഇന്‍വെസ്റ്റിഗേഷന്‍ )15 ലക്ഷം 3)കൊളന്ത കടവ് പാലം 15 കോടി 4)പൊക്കുണ്ട് തേര്‍ത്തല . തേറളായി റോഡ് -7 കോടി 5) ചൂളിയാട് കടവ് -പാവന്നൂര്‍ കടവ് മുനബ് കടവ് തിരദേശ റോഡ് – 3 കോടി (മലപ്പട്ടം ) 6.മയ്യില്‍ നഗര സൗന്ദര്യ വത്കരണം -5 കോടി 7.തളിപ്പറമ്പ് കോടതി സമുചയം -10കോടി 8.പറശ്ശിനി കടവ് റസ്റ്റ് ഹൗസ് നിര്‍മാണം (രണ്ടാം ഘട്ടം )5 കോടി 9.വ്യവസായ പാര്‍ക്ക് -3കോടി (മലപ്പട്ടം ) 10.പന്നിയൂര്‍ എല്‍ പി സ്‌കൂള്‍ ഗ്രൗണ്ട് – 1 കോടി (കുറുമാത്തൂര്‍ ) 11.തളിപ്പറമ്പ് നഗര സൗന്ദര്യവല്‍കരണം -2 കോടി 12.വെങ്ങാറമ്പ് -ചിറവയല്‍ ചട്ടുക്കപ്പാറ പൊറോളോം ഏട്ടയര്‍ റോഡ്. മേക്കാഡം ടാറിങ് 8 കോടി (കുട്ട്യാട്ടൂര്‍ ) 13.ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണം ( 2 ഘട്ടം ) =2.5 കോടി 14)കുപ്പം മുക്കുന്ന് ഇരിങ്ങല്‍ പാച്ചേനി തിരദേശ റോഡ് =3കോടി (പരിയാരം ) 15)തവള പാറ സ്റ്റേഡിയം= 2 കോടി (കൊളച്ചേരി ) 16)കരിമ്പം കൃഷി തോട്ടത്തില്‍ ഓഡിറ്റോറിയം നവികരണം =1കോടി 17)തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന്‍ രണ്ടാം ഘട്ടം =2.5 കോടി
18) മണ്ഡലത്തിലെ വിവിധ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗേള്‍സ് റസ്റ്റ് റൂം =50 ലക്ഷം (10ലക്ഷം വകയിരുത്തി ) 19)ധര്‍മശാല സൗന്ദര്യവല്‍കരണം =1 കോടി (ആന്തൂര്‍ ) 20)കുറുമാത്തൂര്‍ തെയ്യം മ്യൂസിയം(രണ്ടാം ഘട്ടം )=1 കോടി 21) വിമെന്‍ കോ വര്‍ക്കിങ് സെന്റര്‍ ഷീ ലോഡ്ജ് =2 കോടി (തളിപ്പറമ്പ് ) 22) തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിര്‍മാണം =1 കോടി (20 ലക്ഷം വകയിരുത്തി ) 23) പാമ്പുരത്തി പാലം =5 കോടി (കൊളച്ചേരി ) 24)കോള്‍ത്തുരുത്തി പാലം= 5 കോടി (1കോടി വകയിരുത്തി) 25) മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ സ്റ്റേജ്, ഓഡിറ്റോറിയം, ഓപ്പണ്‍ ജിം നിര്‍മാണം 2 കോടി 26)പനങ്ങാട്ടൂര്‍ ആരോഗ്യ സബ് സെന്ററും പകല്‍ വീടും നിര്‍മാണം =1 കോടി (പരിയാരം ) 27)മണ്ഡലത്തിലെ ുംറ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ =3 കോടി (60 ലക്ഷം വകയിരുത്തി ) 28)കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം നവീകരണം =25 ലക്ഷം (5 ലക്ഷം വകയിരുത്തി ) 29)മണ്ഡലത്തിലെ വിവിധ തീരങ്ങളുടെ സംരക്ഷണം =2 കോടി (40 ലക്ഷം വകയിരുത്തി ) 30)കാലികടവ് കരിമ്പം കുറ്റിക്കോല്‍ പുഴ നവീകരണം =5 കോടി (കുറുമാത്തൂര്‍ ) 31)ആന്തൂര്‍ നഗരസഭയില്‍ ഉപ്പു വെള്ളം കയറുന്ന പ്രദശങ്ങള്‍ =1 കോടി 32)ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് 5 കോടി (മയ്യില്‍ )