രാജേഷ് തില്ലങ്കേരിക്ക് പകരം ആകാശ്-രാഹുല്‍ വെച്ചിയോട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: പിഎസ്സി പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരി എന്ന വ്യക്തിയുടെ പേരിനൊപ്പം ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ

ഫോട്ടോ വെച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് ആവശ്യപ്പെട്ടു.

തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരി എന്ന വ്യക്തിയുടെ പേരിനൊപ്പം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയത് ഗുരുതരമായ പിഴവാണ്.

പി എസ് സി യിലെ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥര്‍ ദേശാഭിമാനി പ്രസില്‍നിന്നും പ്രസിദ്ധീകരിച്ചതാണെന്നു സംശയിക്കുന്നു.

ഭരണഘടനാ സ്ഥാപനമായ പി എസ് സി യില്‍ ഇത്രയും വലിയ പിഴവ് വന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട് ആയതിനാല്‍ തക്കതായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നല്‍കി.