തനത് രുചിയുടെ മേളം തുടങ്ങി- കരിമ്പത്ത് ഇനി ദോശ പുട്ട് ദിനങ്ങള്‍

കരിമ്പം: കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷനില്‍ എസ്.ആര്‍.ദോശ പുട്ട് റസ്റ്റോറന്റ് ഇന്ന് പ്രവര്‍ത്തനം തുടങ്ങി.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് റസ്‌റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്.

കേരളത്തിന്റെ തനത് നാടന്‍ രുചിയുടെ ദോശയും പുട്ടും കൂടാതെ ന്യൂജനറേഷന്‍ രുചിയുടെ അല്‍ഫാം, ഷവര്‍മ്മ എന്നിവയും

തെക്കന്‍ കേരളത്തിന്റെ പഴംപൊരി-ബീഫ് കോംബോയും എസ്.ആര്‍.ദോശ-പുട്ട് റസ്റ്റോറന്റിന്റെ പ്രത്യേകതയാണ്.