മയക്കുഗുളിക വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.
പാപ്പിനിശേരി: മയക്ക് ഗുളികകള്‍ സഹിതം യുവാവിനെ എക്‌സൈസ സംഘം പിടികൂടി. പഴയങ്ങാടി ശാദുലി പള്ളിക്ക്‌സമീപത്തെ പാലക്കോടന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.ഫിറാഷ്(33)നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ്‌കുമാറും സംഘവും പഴയങ്ങാടി റെയിവേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടികൂടിയത്.
മയക്കുമരുന്ന് ഗുളികകളായ നിട്രോസന്‍ 71 എണ്ണവും ട്രംഡോള്‍-99 എണ്ണവും പിടിച്ചെടുത്തു.
മാട്ടൂല്‍, പുതിയങ്ങാടി, മാടായി, പയ്യന്നൂര്‍, പാപ്പിനിശ്ശേരി പ്രദേശത്തെ സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രികരിച്ച് ഗുളിക വില്‍ക്കാന്‍ ആളുകളെ നിയോഗിച്ച ഇയാള്‍ സോഷ്യല്‍ മിഡിയ വഴി ആണ് വില്‍പ്പന നിയന്ത്രിക്കുന്നത്.
നിരവധി യുവാക്കളും യുവതികളുമാണ് ഇയാളെ തേടി വരുന്നത്.
ഡേക്ടര്‍മാരുടെ മരുന്ന്ചീട്ട് കൃതിമമായി നിര്‍മ്മിച്ച് അതില്‍ എഴുതി ചേര്‍ത്താണ് പല സ്ഥലങ്ങളില്‍ നിന്നും ലഹരി ഗുളികകള്‍ എത്തിക്കുന്നത്.
ആഡംബര കാറുകളിലാണ് ലഹരി ഗുളികകള്‍ കുട്ടികള്‍ക്കും മറ്റും എത്തിച്ച് നല്‍കുന്നത്.
ആദ്യം പൈസ വാങ്ങാതെ നല്‍കുകയും പിന്നീട് ലഹരിക്ക് അടിമകള്‍ ആക്കി കുട്ടികളെ വില്‍പ്പനക്ക് ഉപയോഗിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു.
നിരവധി യുവാക്കളും യുവതികളും ഇയാളെ പിടിച്ചതറിയാതെ ലഹരിമരുന്നിനായി ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്.
മാസങ്ങള്‍ നീണ്ട അന്വോഷണത്തിനൊടുവിലാണ് എക്‌സൈസിന് ഇയാളെ പിടിക്കൂടാന്‍ കഴിഞ്ഞത്.
അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എം.പി.സര്‍വജ്ഞന്‍, കെ.രാജീവന്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.സനീബ, കെ.അമല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
10 വര്‍ഷംവരെ തടയും പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്‌സൈസ് പറഞ്ഞു.