ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തില്‍ ശ്രീനാരായണഗുരു ദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു.
ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സത്യാനന്ദതീര്‍ത്ഥ സ്വാമികളുടെ മുഖ്യകാര്‍മികത്വത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷ് ശാന്തിയും മറ്റുശാന്തിമാരും ചേര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ നടത്തിയാണ് പ്രതിഷ്ഠ നിര്‍വ്വഹിച്ചത്.
ശ്രീനാരായണ കലാക്ഷേത്രം ഭാരവാഹികളായ എം.അച്യുതന്‍, പി.പ്രദീപ്കുമാര്‍, കെ.വി.വിലാസന്‍, പി.രാമകൃഷ്ണന്‍ എന്നിവര്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു.
പഞ്ചലോഹ വിഗ്രഹം ഗുരുമന്ദിരത്തിന് സമര്‍പ്പിച്ച മൊട്ടമ്മല്‍ രാജനും കുടുംബവും മറ്റ് നിരവധി പേരും പൂജാദി കര്‍മ്മങ്ങളില്‍ പങ്കാളികളായി.
ഗുരുമന്ദിര പരിസരത്ത് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം അഡ്വ. എ.കെ. ബാലഗോപാലന്റെ അധ്യക്ഷതയില്‍ എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കേണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.
പ്രസാദ് മുള്ളൂലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ശിവഗിരി മഠത്തിലെ സന്യാസിമാരായ സത്യാനന്ദതീര്‍ത്ഥ പ്രേമാനന്ദ എന്നിവര്‍ അനുഗ്രഹഭാഷണം നടത്തി.
എസ്.എന്‍.ഡി.പി. യോഗം തളിപ്പറമ്പ് യൂണിയന്‍ ചെയര്‍മാന്‍ കെ.കെ.ധനേന്ദ്രന്‍, കണ്ണൂര്‍ യൂണിയന്‍ സെക്രട്ടറി പി.പി.ജയകുമാര്‍, തളിപ്പറമ്പ് മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.വി.ഗിരീഷ്,
തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, സാമൂഹ്യപ്രവര്‍ത്തകന്‍ ടി.പി.ഖാലിദ്, പൂക്കോത്ത്‌നട റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി.രാമദാസ്, കെ.നിഷ എന്നിവര്‍ പ്രസംഗിച്ചു.