യുവാവിന്റെ മരണം ചികില്‍സാപിഴവെന്ന് പരാതി-ഡോക്ടറുടെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: യുവാവിന്റെ മരണം ചികില്‍സാപിഴവെന്ന് പരാതി, കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ പേരില്‍ കേസെടുത്തു.

ബന്ധുവായ പി.നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ്  ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ധനലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

മൂന്നാം തീയതി രാത്രി 8.30 നാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുരുഷോത്തമന്‍-ലത ദമ്പതികളുടെ മകനാണ്.

ഭാര്യ: രസ്‌ന.

മകള്‍: അനൈന.

സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ.

ഉച്ചക്ക് 12.30 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും.

ശവസംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.