മെഡിക്കല്‍ കോളേജിന് 20,000 പിഴ-അടക്കില്ലെന്ന് പ്രിന്‍സിപ്പാള്‍-
പരിയാരം: കക്കൂസ് മാലിന്യനിക്ഷേപം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് പഞ്ചായത്ത് 20,000 രൂപ പിഴ ചുമത്തി.
എന്നാല്‍ പിഴയടക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടെറി ഇത് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 27 നാണ് ദേശീയപാതയോരത്തുള്ള സ്വീവേജ് പ്ലാന്റില്‍ നിന്നും മാലിന്യം ഒഴുക്കിവിട്ടത്.
മാധ്യമപ്രവര്‍ത്തകനായ നജ്മുദ്ദീന്‍ പിലാത്തറയാണ് ഈ വിഷയം വീഡിയോയില്‍ പകര്‍ത്തി പഞ്ചായത്ത് സെക്രട്ടെറിക്ക് അയക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്.