കരിമ്പം സ്വദേശികളായ നിജില്‍, സന്ദീപ്, ദിനൂപ്, ഷാംജിത്ത്, സനല്‍, ദിജിന്‍, അക്ഷയ് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ചാളുകളുടെയും പേരിലാണ് കേസ്.
14 ന് രാത്രി രൂപേഷ് തമാസിക്കുന്ന അമ്മമ്മയുടെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതികളില്‍ ഒന്നാംപ്രതി നിജില്‍ രൂപേഷിനെ വീട്ടില്‍ നിന്നും വലിച്ച് പുറത്തേക്കിട്ട് മരവടികൊണ്ടും രണ്ടാം പ്രതി സന്ദീപ് ഇരുമ്പ് പൈപ്പുകള്‍ കൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
ദിനൂപ്, ഷാംജിത്ത്, സനല്‍, ദിജിന്‍, അക്ഷയ് എന്നിവരും മറ്റ് അഞ്ച് പ്രതികളും കൈകൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു.
സംഭവം മൊബൈലില്‍ പകര്‍ത്തിയ അമ്മാവന്‍ സജേഷിനെ നാലാം പ്രതി ഷാംജിത്ത് മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു.
അടികൊണ്ട് വീണ രൂപേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച ഇളയമ്മയെ സനലും ദിജിനും കാലിന് ചവിട്ടി വീഴ്ത്തുകയും ചെയ്തു.
നേരത്തെ രൂപേഷിനെ പ്രതികള്‍ ആക്രമിച്ചത് സംബന്ധിച്ച് കോടതിയില്‍ വിചാരണയിലുള്ള കേസ് പിന്‍വലിക്കാന്‍ തയ്യാറാവാത്തതാണ് രത അക്രമത്തിന് കാരണം.
അരുണ്‍, സജേഷ്, കൃഷ്ണന്‍, ഷീല, അനുപ്രിയ എന്നിവര്‍ മര്‍ദ്ദിച്ചതായി കരിമ്പത്തെ ആലന്‍ വളപ്പില്‍ എ.വി.ദിനൂപ്(35), ഭാര്യ നീനു ചന്ദ്രന്‍, അമ്മ ശാന്ത എന്നിവര്‍ നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.