പട്ടുവം മുതുകുടയില്‍ വയോധിക പാമ്പ് കടിയേറ്റ് മരിച്ചു.
തളിപ്പറമ്പ്: പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു.
പട്ടുവം മുതുകുടയിലെ നബീസ(70)ആണ് മരിച്ചത്.
വെള്ളിയാഴ്ച്ചയാണ് ഇവരെ വാടകവീട്ടില്‍ വെച്ച് പാമ്പുകടിയേറ്റ നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

