സര്‍വീസ് സ്റ്റേഷന്‍ ഉടമയെ ജീപ്പ് കയറ്റിക്കൊല്ലാന്‍ ശ്രമിച്ചതിന് കേസ്

ആലക്കോട്: ഓട്ടോഹബ്ബ് ഉടമയെ ജീപ്പ്കയറ്റി കൊല്ലാന്‍ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമകേസ്.

ഉദയഗിരി ശാന്തിപുരത്തെ എറിക്‌സണ്‍ ജോയിയുടെ പേരിലാണ് കേസ്. മെയ്-3 ന് വൈകുന്നേരം 5.15 നാണ് സംഭവം.

ഹയാസ് ഓട്ടോ ഹബ്ബ് നടത്തിവരുന്ന ഉദയഗരി ലഡാക്കിലെ കൊച്ചൂഴത്തില്‍ വീട്ടില്‍ കെ.എ ഇസ്മായിലിനെയാണ്(58) എറിക്‌സണ്‍ തന്റെ കെ.എല്‍-59-എ.എ 6688 നമ്പര്‍ ജീപ്പ് കയറ്റി കൊല്ലാന്‍ ശ്രമിച്ചത്.

ജീപ്പിടിച്ച് പരിക്കേറ്റ ഇസ്മായിലിനെ കരുവഞ്ചാവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജീപ്പ് വാട്ടര്‍ സര്‍വീസ് നടത്തിയതിന്റെ ചാര്‍ജുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണം.