കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെയും ജീവനക്കാരെയും ചേര്‍ത്തുപിടിക്കും-വി.ഡി.എസ്.

തിരുവനന്തപുരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരെയും സ്ഥാപനത്തെയും ചേര്‍ത്ത് പിടിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉറപ്പുനല്‍കി.

ഉത്തരമലബാറിലെ ആരോഗ്യ രംഗത്ത് യു.ഡി.എഫ് ഗവര്‍മെന്റിന്റെ സംഭാവനയായ മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജിനെയും

ആ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ച ജീവനക്കാരെയും ചേര്‍ത്ത് പിടിക്കുമെന്നും ലഭിക്കാനുള്ള

ന്യായമായ എല്ലാ ആനുകൂല്യങ്ങളെ സംബന്ധിച്ച് പരിശോധിച്ചും വകുപ്പ് മേധാവികളുമായി ആലോചിച്ചും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്തി വി.ഡി.സതീശന്‍ എന്‍.ജി.ഒ അസോസിയേഷന്‍ സംഘടനാ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

നേതാക്കളായ യു.കെ മനോഹരന്‍, ടി.വി.ഷാജി, കെ.വി.ദിലീപ് കുമാര്‍, കെ.ആര്‍.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്.