പോഷൺ പക്വാഡ – 2026 ബോധവത്ക്കരണ ക്ലാസ്

തളിപ്പറമ്പ്: പോഷൺ പക്വാഡ – 2026 ന്റെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കുട്ടികളിലെ സ്ക്രീൻ സമയം കുറയ്ക്കുന്നതിൽ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയുംപങ്ക് എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.

ചെങ്ങളായി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. അമ്മുക്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍

തളിപ്പറമ്പ് ശിശു വികസന ഓഫീസർ രേണുക പാറയിൽ, സൈക്കോളജിസ്റ്റ് ആർ.സപ്ന, രാജൻ, ഐ സി ഡി എസ് സൂപ്പർവൈസർ കെ. സജ്ന എന്നിവര്‍ പ്രസംഗിച്ചു.