നന്ദനയ്ക്കു കരിമ്പം കള്‍ച്ചറല്‍ സെന്ററിന്റെ അനുമോദനം

തളിപ്പറമ്പ്:. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ എ ഗ്രേഡോടെ സംസ്ഥാന പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നന്ദന അനില്‍കുമാറിനെ കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ അനുമോദിച്ചു.

കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ലക്ഷ്മണന്‍ പാറയില്‍ ഉപഹാരം നല്‍കി.

കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ഡോ.എം.കെ. ദില്‍ന പ്രസംഗിച്ചു.

സി രാഹുല്‍ സ്വാഗതവും വി കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.