ആഗോഗ്യവകുപ്പ് ജീവനക്കാരി കിണറില്‍ മരിച്ച നിലയില്‍.
കരിമ്പം: ആഗോഗ്യവകുപ്പ് ജീവനക്കാരി കിണറില്‍ മരിച്ച നിലയില്‍. കരിമ്പം ഒറ്റപ്പാല നഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്റെ ഭാര്യ കെ.പി.ഉഷാകുമാരിയെ(55)യാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനോട് ചേര്‍ന്നുള്ള കിണറിലാണ് മൃതദേഹം കണ്ടത്.
ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്.
ഇന്ന് രാവിലെ 9.30 നും വൈകുന്നേരം 3.45 നും ഇടയിലാണ് സംഭവം.
മക്കള്‍: അതുല്‍, മൃദുല്‍.
സഹോദരങ്ങള്‍: സുരേഷ്ബാബു(അമ്പിളി).പരേതനായ സോമസുന്ദരം.
ശവസംസ്‌കാരം നാളെ 27 (തിങ്കള്‍) രാവിലെ 11 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.