ഉച്ചക്ക് ഒന്നോടെ വീട്ടില്‍ നിന്ന് പോയ കൃഷ്ണന്‍ തിരികെ വന്നില്ലെന്നാണ് പരാതി.
മകന്‍ വി.വി.രൂപേക്ഷിന്റെ പരാതിയിലാണ് കേസെടുത്തത്.
ഈ വര്‍ഷം ഏപ്രില്‍ 14 ന് രാത്രി 9.30 ന് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തില്‍ പോലീസ് കൃഷ്ണനെയും മകന്‍ രൂപേക്ഷിനെയും ബന്ധുക്കളേയും പ്രതികളാക്കി കേസെടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്നും കൃഷ്ണനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇതിന്റെ മനോവിഷമം കാരണമായിരിക്കാം വീട്ടില്‍ നിന്ന് പോയതെന്ന് സംശയിക്കുന്നു.