വികാരിയച്ചന്റെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന് വീട്ടില്‍ കയറി ആക്രമം നടത്തി

രാമന്തളി: വികാരിയച്ചന്റെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന് വീട്ടില്‍ കയറി ആക്രമം നടത്തി വയോധികയെ ചവിട്ടി പരിക്കേല്‍പ്പിച്ചതിന് അഞ്ചുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

ഏഴിമല സ്വദേശികളായ  അജയന്‍, റോജി, സാജന്‍ സജി, സാജന്‍ പുതുക്കുടി, വിജീഷ് എന്നിവരുടെ പേരിലാണ് കേസ്.

ജൂണ്‍-26 ന് രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഏഴിമല ടോപ്റോഡിലെ മാക്കത്തളത്തില്‍ വീട്ടില്‍ ബിജി സന്തോഷിന്റെ പരാതിയിലാണ് കേസ്.

ബിജിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികളില്‍ ഒന്നാംപ്രതി അജയന്‍ അമ്മ അന്നമ്മ മത്തായിയുടെ(67)നൈറ്റി വലിച്ചുകീറി തള്ളി താഴെയിട്ട് കാലിന് ചവിട്ടുകയും മറ്റ് പ്രതികള്‍ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതായാണ് പരാതി.

ലൂര്‍ദ്ദ്മാത പള്ളിയിലെ വികാരിയച്ചന്റെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതാണ് അക്രമത്തിന് കാരണമെന്നാണ് ബിജി സന്തോഷിന്റെ പരാതി.